ദൈവദശകം

ദൈവമേ! കാത്തുകൊള്‍കങ്ങു (Daivame! Kaathukolkangu)
കൈവിടാതിങ്ങു ഞങ്ങളേ; (Kaividathingu njangale)
നാവികന്‍ നീ ഭവാബ്ധിക്കോ- (Naavikan Nee bhavabdhikko-)
രാവിവന്‍ തോണി നിന്‍പദം. (Raavi vanthoni ninpadam.)

ഒന്നൊന്നായെണ്ണിയെണ്ണി ത്തോ- (Onnonnaayenniyennitho-)
ട്ടെണ്ണും പോരുലോടുന്നിയാല്‍ (ttennum porulodungiyal)
നിന്നിടും ദൃക്കുപോലുള്ളം (Ninnidum dhrukkupolullam)
നിന്നിലസ്പന്ദമാകണം. (Ninnilspandamaakanam)

അന്നവസ്ത്രാദി മുട്ടാതെ (Anna vastrathi muttaathe)
തന്നു രെക്ഷിച്ചു ഞങ്ങളെ (Thannu rakshichu njhangale)
ധന്യരാക്കുന്ന നീയൊന്നു (Dhanyarakunna nee yonnu -)
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍. (Thane njhangalkku thampuran.)

ആഴിയും തിരയും കാറ്റു- (Aazhiyum thirayum kaattum)
മാഴവും  പോലെ ഞങ്ങളും (Aazhavum pole njhangalum)
മായയും നിന്‍മഹിമയും (Maayayum nin mahimayum)
നീയുമെന്നുള്ളിലാകണം. (Neeyaumennullilaakanam.)

നീയല്ലോ സൃഷ്ട്ടിയും സൃഷ്ടാ- (Neeyallo shrushtiyum shrashtaa-)
വായതും സൃഷ്ടിജാലവും (Vayathum shrushtijaalavum)
നീയല്ലോ ദൈവമേ, സൃഷ്ടി- (Neeyallo daivame, shrushtti-)
ക്കുള്ള സാമഗ്രിയായതും. (Kkulla samagriyayathum)

നീയല്ലോ മായയും മായാ- (Neeyallo maayayum maaya -)
വിയും മായാവിനോദനും (Viyum maayavinodanum)
നീയല്ലോ മായയെ നീക്കി- (Neeyallo mayaye neekki-)
സായുജ്യം നല്‍കുമാര്യനും. (Saayoojjyam nalkumaryannum)

നീ സത്യം ഞാനമാനന്ദം (Nee satyam njhaanamaanandam)
നീ തന്നെ വര്‍ത്തമാനവും (Nee thanne varthamaanavum)
ഭുതവും ഭാവിയും വേറ- (Bhoothavum bhaaviyum vera-)
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ. (Llothum mozhiyumorkil nee)

അകവും പുറവും തിങ്ങും- (Akavum puravum thingum)
മഹിമാവാര്‍ന്ന നിന്‍പദം (Mahimaavaarnna ninpadam)
പുകഴ്ത്തുന്നു ഞങ്ങളങ്ങു (Pukazhthunnu njangalangu)
ഭഗവാനേ! ജയിക്കുക. (Bhaghavane, jaikkuka)

ജയിക്കുക മഹാദേവ! (Jayikkuka mahadeva,)
ദീനാവന പാരായണ! (Deenavanaparayana)
ജയിക്കുക ചിതാനന്ദ! (Jaikukka chithananda)
ദയാസിന്ധോ, ജയിക്കുക (Dayasindho, jayikkuka)

ആഴമേറും നിന്മഹസ്സാ- (Aazhamerum nin mahassa - )
മാഴിയില്‍ ഞങ്ങളാകവേ (Mazhiyil njhangalaakave)
ആഴണം വാഴണം നിത്യം (Aazhanam vazhanam nithyam)
വാഴണം വാഴണം സുഖം. (Vaazhanam vaazhanam sukham.)
                                                          (ശ്രീ നാരായണ ഗുരുദേവന്‍)